പാതയോരങ്ങളിലും കുറ്റിക്കാടുകളിലും സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് അമ്മൂമ്മപ്പഴം. പൂടപ്പഴം, കൊരുങ്ങുണ്ണിപ്പഴം, കുരങ്ങുപെറുക്കിപ്പഴം, ചടയൽ , മൂക്കളപ്പഴം, മക്കളെപ്പോറ്റി തുടങ്ങിയ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Passiflora foetida). പാഷൻ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഇവയുടെ പൂവിന് വളരെ സാമ്യമുണ്ട്. വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞാണ് ഇവയുടെ പഴം.
ചെറിയൊരു ഗോലിയുടെ അത്ര വലിപ്പമുള്ള പഴത്തിന്റെ ഉള്ളിൽ പാഷൻ ഫ്രൂട്ടിലെപ്പോലെ, ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കൾ ഉണ്ടാവും. രുചി നേരിയ പുളി കലർന്ന മധുരം. തീച്ചിറകൻ ശലഭത്തിന്റെ പുഴുക്കൾ ഇവയുടെ ഇല ഭക്ഷിച്ചാണ് വളരുന്നത്
Courtesy : Wikipedia
Web link : https://en.wikipedia.org/wiki/Passiflora_foetida
No comments:
Post a Comment